കാസർകോട് നഗരസഭയുടെ 'ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകം' ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാസർകോട് നഗരസഭയുടെ 'ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകം' ഉദ്ഘാടനം ചെയ്തു

 


കാസർകോട്: 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസർകോട് നഗരസഭ നിർമ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ചടങ്ങിൽ നിരവധി സൈനീക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. സൈനീക ഉദ്യോഗസ്ഥൻ ലിയൂട്ടനന്റ് കൊളോണൽ മൂൽചന്ദ് ഗുജാർ, ഇന്ത്യൻ നേവൽ ആർമി ഉദ്യോഗസ്ഥൻ ജഗദീഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. 


തുടർന്ന് നടന്ന ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാർ, നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ ജോമോൻ ജോസ്, അഡ്വ. ഹമീദ്, ടി.എ ഷാഫി, സി.എൽ. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.


ഹാഷിമിന്റെ ഫോട്ടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത മാര്‍ച്ചിന് മുമ്പായി ഇവിടെ ഓപ്പണ്‍ ജിംനേഷ്യം കൂടി   സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

Post a Comment

0 Comments