പെണ്‍കുട്ടിയെ കടന്നുപിടിച്ച് നഗ്നതാ പ്രദർശനം നടത്തിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പെണ്‍കുട്ടിയെ കടന്നുപിടിച്ച് നഗ്നതാ പ്രദർശനം നടത്തിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

 


പെൺകുട്ടിയെ കടന്നുപിടിച്ച് നഗ്നതാ പ്രദർശനം നടത്തിയ കേസിൽ വ്യവസായ വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഓഫിസിലെ എൽഡി ക്ലര്‍ക്ക് പള്ളിച്ചൽ ഇടയ്ക്കോട് നേമം ട്രിനിറ്റി സ്കൂളിന് സമീപം മോറിയമൗണ്ട് ഹൗസിൽ വൈശാഖൻ(37)ആണ് അറസ്റ്റിലായത്.


ബുധനാഴ്ച രാവിലെ കവടിയാറിനും കുറവൻകോണത്തിനും ഇടയിലായിരുന്നു സംഭവം. കാർ വഴിയോരത്ത് ഒതുക്കിയിട്ടിരുന്ന വൈശാഖൻ അതുവഴിയെത്തിയ പെൺകുട്ടിയെ കാറിനടുത്തേക്ക് വലിച്ചശേഷം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ രക്ഷപ്പെട്ടു.


തുടർന്ന് പൊലീസ് സംഭവത്തിൽ വൈശാഖനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞാഴ്ചയാണ് കനകക്കുന്നിന് സമീപംവെച്ച് അധ്യാപികയെ ബൈക്കിലെത്തിയ രണ്ടു പേർ ആക്രമിച്ചത്. ഈ കേസിലെ ഇതുവരെയും പിടികൂടാനായില്ല.

Post a Comment

0 Comments