തെരുവുനായയെ യുവാവ് ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ

LATEST UPDATES

6/recent/ticker-posts

തെരുവുനായയെ യുവാവ് ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ

 


ഡൽഹിയിലെ ഹരിഹർന​ഗറിലെ പാർക്കിൽ യുവാവ് തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.


പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ലെന്ന് ഇയാൾ ആരോപിച്ചു. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.

എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോ​ഗിച്ചെന്നും പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെ വിമർശനമുയർന്നു.

Post a Comment

0 Comments