ചിത്താരി വി പി റോഡ് യുണൈറ്റഡ് സൂപ്പർ കപ്പ്; രണ്ടാം സെമി ഇന്ന് നടക്കും

LATEST UPDATES

6/recent/ticker-posts

ചിത്താരി വി പി റോഡ് യുണൈറ്റഡ് സൂപ്പർ കപ്പ്; രണ്ടാം സെമി ഇന്ന് നടക്കും


കാഞ്ഞങ്ങാട്: ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന യുണൈറ്റഡ് സൂപ്പർ കപ്പ് രണ്ടാം സെമി ഇന്ന് നടക്കും. ഇന്ന് വൈകീട്ട് 5 .30 ന്  ചിത്താരി വി പി റോഡ് യുണൈറ്റഡ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ വോയിസ് ഓഫ് കോയ ബസാറും ലീഡ്സ് എഫ് സി കവ്വായിയും തമ്മിൽ തീപ്പാറും മത്സരം നടക്കും. ഇന്നലെ നടന്ന ഒന്നാം സെമിയിൽ  ഗ്രീൻ സ്റ്റാർ അതിഞ്ഞാലും ഗ്രീൻ സ്റ്റാർ കോട്ടപ്പുറവും തമ്മിൽ നടന്ന മത്സരത്തിൽ ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ വിജയിച്ചു. നാളെയാണ് ഫൈനൽ മത്സരം.

Post a Comment

0 Comments