LATEST UPDATES

6/recent/ticker-posts

വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ബേക്കൽ കോർണിഷ് സന്ദർശകർക്കായി തുറന്നു

 


ബേക്കൽ : പള്ളിക്കര പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബേക്കൽ പുഴയോരത്ത്  സംസ്ഥാനപാതക്ക് അരികിലായാണ് ഈ  ടൂറിസം സംരംഭം നവീകരിച്ച് സന്ദർശകർക്കായി തുറന്നത് . അതോടൊപ്പം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഫ്ലോട്ടിങ് ജെട്ടി  നീലേശ്വരം കോട്ടപ്പുറത്തു നിന്നും ബേക്കൽ പുഴയിൽ സ്ഥാപിച്ച് ഫ്ലോട്ടിങ് റസ്റ്റോറൻറ് ആക്കി മാറ്റുകയും ചെയ്തു. ഇത് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് റസ്റ്റോറൻറ് ആണ്.


കയാക്കിംഗ് ,സ്പീഡ് ബോട്ടിംഗ് ,പെഡൽ ബോട്ടിംഗ്  തുടങ്ങിയ  സൗകര്യങ്ങളോടൊപ്പംകുട്ടികൾക്കായുള്ള കയാക്കിങ് പരിശീലനവും   ഇവിടെ ലഭ്യമാവും.ഓളപ്പരപ്പിലെ ഒഴുകുന്ന വേദിയും ഇവിടുത്തെ പ്രത്യേകതയാണ്.


ബേക്കൽ കോർണിഷ് റിവർ സൈഡ് റസ്റ്റോറൻറ് & വാട്ടർ സ്പോർട്സ്- ആക്ടിവിറ്റി സെൻറർ എന്ന പേരിൽ ആയിരിക്കും ഇനിമുതൽ ഈ സംരംഭം പ്രവർത്തിക്കുക.


2017ൽ സീ പ്ലെയിൻ പദ്ധതിയുടെ ഒഴിവാക്കിയതിനത്തുടർന്ന് ഫ്ലോട്ടിംഗ് ജെട്ടി ഹൗസ് ബോട്ടുകളുടെ ഫ്ലോട്ടിംഗ് ജെട്ടിയായി പ്രവർത്തിക്കാൻ ഡിടിപിസിക്ക് നൽകുകയും ഹൗസ് ബോട്ട് ഉടമകൾക്ക് സ്വന്തമായി ജെട്ടി ഉള്ളതിനാൽ ഇത് വലിയ രീതിയിൽ വിജയിക്കാതെ വരികയും 2022 ൽ ഇത് ഫ്ലോട്ടിംഗ് റെസ്റ്റോറന്റാക്കി മാറ്റാൻ DTPC മുൻകൈയെടുക്കുകയും ചെയ്തു.


ഫ്ലോട്ടിങ് ജെട്ടി ബർത്ത് ഡേ പാർട്ടികൾക്കും മറ്റ് പ്രത്യേക അവസരങ്ങൾക്കും ഉപയോഗിക്കാനായി DTPC തീരുമാനിച്ചു.  മികച്ച പ്രതികരണം  ലഭിച്ച യൂണിറ്റ് വീണ്ടും നല്ല രീതിയിൽ വിപണനം ചെയ്യാനായി ടെൻഡർ നൽകുകയും ചെയ്തു.  പരിപാടികൾ എങ്ങനെ നടത്തണമെന്ന് അറിയാത്തതിനാൽ അവർ  പദ്ധതി ഉപേക്ഷിച്ചു.


ഡിടിപിസി ഇത് വിപണനം ചെയ്യാൻ വീണ്ടും ശ്രമിച്ചതിൻ്റെ ഭാഗമായി  ടെൻഡർ ക്ഷണിച്ചപ്പോൾ ബേക്കൽ പുഴയിൽ സംരംഭം തുടങ്ങിയ അനൂപ് ഇതിനെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റാക്കി മാറ്റാൻ മുൻകൈയെടുത്തു. കടിഞ്ഞിമൂലയിൽ ഡോക്ക് ചെയ്ത ജെട്ടി ബേക്കലിലേക്ക് മാറ്റാൻ വേണ്ട കാര്യങ്ങൾ ചെയ്തു.  ദൈവത്തിന്റെ സ്വന്തം നാടിനെ വ്യത്യസ്തമായ രീതിയിൽ സന്ദർശകർക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


വലിയ ഭാരമുള്ള ഈ യൂണിറ്റ് ബേക്കൽ പുഴയിലേക്ക് കൊണ്ടുവരാൻ  വളരെയധികം ബുദ്ധിമുട്ടി.   കണ്ടെയ്നറിൽ ഇത് ബേക്കലിൽ എത്തിച്ചു. തുരുമ്പ് പിടിച്ച ഭാഗങ്ങൾ ബലപ്പെടുത്തി  യൂണിറ്റ് ബേക്കൽ പുഴയിൽ സ്ഥാപിച്ചു..


വിശ്രമവേളകൾ ഒരു നവ്യാനുഭവമാക്കി മാറ്റാൻ ബേക്കൽ കോർണിഷിന് സാധിക്കുമെന്നതിൽ സംശയം വേണ്ട എന്ന് ഇത് ഏറ്റെടുത്ത സംരംഭകർ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

0 Comments