നിങ്ങൾ എൻആർഐ ആണോ? പാൻ കാർഡ് പ്രവർത്തന രഹിതമാണോ? പരിഹാരമാർഗം നിർദ്ദേശിച്ച് ആദായ നികുതി വകുപ്പ്

LATEST UPDATES

6/recent/ticker-posts

നിങ്ങൾ എൻആർഐ ആണോ? പാൻ കാർഡ് പ്രവർത്തന രഹിതമാണോ? പരിഹാരമാർഗം നിർദ്ദേശിച്ച് ആദായ നികുതി വകുപ്പ്എൻആർഐ ആയിട്ടുള്ള വ്യക്തികളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നത് അടുത്തിടെയാണ്. നോൺ റെസിഡന്റ് ഇന്ത്യൻസിന്റെയും  (എൻആർഐ) ഇന്ത്യൻ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യയും  (ഒസിഐ)  ഉന്നയിച്ച ആശങ്കകൾക്ക് വിശദീകരണം നൽകിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.


കഴിഞ്ഞ മൂന്ന് വർഷത്തിലൊരിക്കൽ ആദായനികുതി ഫയൽ റിട്ടേൺ ചെയ്യാത്തതും റെസിഡൻഷ്യൽ സ്റ്റാറ്റസ് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറെ അറിയിക്കാത്തതുമാണ് നിലവിലെ പാൻ കാർഡ് പ്രവർത്തന രഹിതമാകാൻ കാരണം. വ്യക്തിവിവരങ്ങൾ തിരുത്തുകയോ അപ്ഡേറ്റ് ചെയ്യാതിരിക്കുകയോ ചെയ്തവരുടെയും പാൻ കാർഡ് അസാധുവായിട്ടുണ്ട്. ആദായനികുതി വെബ്‌സൈറ്റിൽ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാൻ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എൻആർഐകളും ഒസിഐകളും ഈ സേവനം വിനിയോഗിക്കണമെന്നും വകുപ്പ് അറിയിച്ചു.


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതും പാൻകാർഡ് പ്രവർത്തന രഹിതമാകുന്നതിനുള്ള കാരണമാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജൂൺ 30-നായിരുന്നു പാൻ-ആധാർ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി. ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ ജൂലൈ ഒന്നു മുതൽ പ്രവർത്തനരഹിതമാക്കി. ഉയർന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകൾ ഉൾപ്പെടെയുള്ള അത്തരം വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും അവർക്ക് പണം തിരികെ നൽകില്ലെന്നും ആദായനികുതി വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു.

Post a Comment

0 Comments