അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും പൊതുദര്‍ശനത്തിനായി സെക്രേട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു .അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ജനങ്ങളേയും പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പോലിസും നേതാക്കളും
ബെംഗളൂരുവിൽ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും അദ്ദേഹത്തിന് ആദരമർപ്പിച്ചു. ബെംഗളൂരുവിൽ പ്രതിപക്ഷ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബെംഗളൂരുവിലുണ്ടായിരുന്നു. കോൺഗ്രസിൻ്റെ ദേശീയ നേതാക്കളും ബെംഗളൂരുവിലെ മലയാളികളും നാട്ടുകാരും ആദരമർപ്പിക്കാൻ ഇന്ദിരാ നഗറിലെ വസതിയിലെത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, ഡി കെ ശിവകുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ആർ എസ് പി നേതാവ് എം കെ പ്രേമചന്ദ്രൻ എം പി, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി തുടങ്ങി നിരവധി പേർ ബെംഗളൂരുവിൽ ആദരാഞ്ജലി അർപ്പിച്ചു.
സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും ആറ് മണിയോടെ കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് വെക്കും.
രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് തന്നെ മൃതദേഹം കൊണ്ടുപോകും. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കോട്ടയത്തേക്ക് കൊണ്ടുവരും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം.
0 Comments