ലഹരി ഉപയോഗിക്കുന്നവർക്ക് പിടി വീഴും; ഉമിനീർ പരിശോധനാ യന്ത്രവുമായി പോലീസ്

LATEST UPDATES

6/recent/ticker-posts

ലഹരി ഉപയോഗിക്കുന്നവർക്ക് പിടി വീഴും; ഉമിനീർ പരിശോധനാ യന്ത്രവുമായി പോലീസ്



തിരുവനന്തപുരം: ലഹരി ഉപയോഗത്തിന് ശേഷം പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ പുതിയ പദ്ധതിയുമായി പോലീസ്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധന യന്ത്രം രംഗത്തിറക്കിയിരിക്കുകയാണ് പോലീസ്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പലരും കുടുങ്ങി. ഇതിന് പുറമേ വാഹനമോഷ്ടാവും പോലീസിന്റെ വലയിൽ കുടുങ്ങി.


മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി നിലവിൽ ബ്രീത്ത് അനലൈസർ ഉണ്ട്. എന്നാൽ ഇതിലൂടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ പ്രയാസമാണ്. പോലീസിന് മുമ്പിലൂടെ ഇത്തരത്തിൽ ലഹരി ഉപയോഗിച്ചതിന് ശേഷം പോയാൽ കണ്ടെത്തുന്നതിൽ പരിമിതികൾ ഏറെയായിരുന്നു. സംശയാടിസ്ഥാനത്തിൽ വൈദ്യ പരിശോധന നടത്തി ഫലം ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ.


ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് ഉമിനീർ പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള മെഷീൻ. സംശയം തോന്നുവരുടെ ഉമിനീർ മെഷീനിൽ വെയ്‌ക്കും. അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. രണ്ട് ദിവസം മുമ്പ് വരെ ലഹരി ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ യന്ത്രത്തിന്റെ സഹായത്തോടെ തിരിച്ചറിയാൻ സാധിക്കും.

Post a Comment

0 Comments