ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്ന യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്ന യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ പ്രതിഷേധം




ജനീവ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്തുണ നൽകുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ പ്രതിഷേധം. യുഎസ് അംബാസഡർ മിഷേല ടെയ്‌ലർ സംസാരിക്കവെ പുറം തിരിഞ്ഞു നിന്നാണ് വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


സമിതിയില്‍ എത്തിച്ചേര്‍ന്ന ഭൂരിപക്ഷവും യുഎസിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. രണ്ടു ദിവസം നീണ്ടു നിന്ന യോഗത്തിലെ സമാപന റിവ്യൂവിലാണ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും അടങ്ങുന്ന സമൂഹം പുറംതിരിഞ്ഞ് എഴുന്നേറ്റുനിന്നത്. ഗസ്സയിൽ യുഎസ് സ്വീകരിക്കുന്ന നിലപാടിന് അന്താരാഷ്ട്ര പിന്തുണയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു സമിതിയിലെ കാഴ്ചകൾ.

യുഎൻ മനുഷ്യാവകാശ ഉടമ്പടിയോടുള്ള യുഎസിന്റെ പ്രതിബദ്ധത അറിയപ്പെട്ടതാണെന്ന് പ്രസംഗത്തിൽ ടെയ്‌ലർ പറഞ്ഞു. 'ഞങ്ങളുടെ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്തുള്ള ധാർമികമായ അനിവാര്യതയാണത്. പുതിയ വെല്ലുവിളികൾ നേരിടാൻ രണ്ടു ദിവസമായി പ്രത്യക്ഷമായ നിരവധി വഴികളെ കുറിച്ചാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യാമെന്ന ഞങ്ങളുടെ പ്രതിജ്ഞയും നിങ്ങൾ കേട്ടു. ഇവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഏറ്റവും വേദന നിറഞ്ഞതാണെന്ന് ഞാൻ അംഗീകരിക്കുന്നു' - എന്നിങ്ങനെയായിരുന്നു അവരുടെ പ്രസംഗം. ഈ വേളയിലാണ് പ്രതിനിധികൾ എഴുന്നേറ്റു നിന്ന് നിശ്ശബ്ദ പ്രതിഷേധത്തിന്റെ ഭാഗമായത്.


Post a Comment

0 Comments