മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷിക സമ്മേളന ഫണ്ട് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷിക സമ്മേളന ഫണ്ട് ഉദ്ഘാടനം ചെയ്തു

 


കാസർകോട്: 2023 ഡിസംബർ 22, 23, 24 ദിവസങ്ങളിലായി നടക്കുന്ന മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷിക സനദ് ദാന സമ്മേളന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം എൻ.എ അബൂബക്കർ ഹാജിയിൽ നിന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ഉത്തര മലബാറിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് എം.ഐ .സി നൽകിയ സംഭാവനകൾ നമുക്ക് മറക്കാൻ കഴിയില്ലെന്നും സമ്മളനത്തിന്റെ വിജയത്തിന് വേണ്ടി മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നും എൻ എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.

     ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റും എം ഐ സി വർക്കിങ്ങ് സെകട്ടറിയുമായ സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ കെ.ബി കുട്ടി ഹാജി , കെ.എം അബ്ദുള്ള ഹാജി ചെർക്കള , ടൈഗർ സമീർ , ശാഫി ഹാജി പൊടിപ്പള്ളം , അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Post a Comment

0 Comments