ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ എംപിമാര്‍ക്ക് നേരെ മഞ്ഞ നിറത്തിലുള്ള സ്‌പ്രേ അടിച്ചു. ഇതോടെ ഹാളില്‍ പുക പരന്നു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് പാര്‍ലമെന്റിനകത്ത് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയത്. ഇവര്‍ ലോക്‌സഭ ചേംബറിലേക്ക് ഓടിക്കയറാനും ശ്രമിച്ചു.
എംപിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് യുവാക്കളെ തടഞ്ഞുവെച്ചത്. ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ് സ്‌പ്രേ ഗ്യാസ് സഭക്കുള്ളിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
0 Comments