പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ ഡോ.ഷഹീന്‍ വിവാഹിതനായി; ചടങ്ങിന് വന്‍ വിഐപി പട

LATEST UPDATES

6/recent/ticker-posts

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ ഡോ.ഷഹീന്‍ വിവാഹിതനായി; ചടങ്ങിന് വന്‍ വിഐപി പട



കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് സൈനബ സുല്‍ഫത്തിന്റെയും മകന്‍ ഡോ.ഷഹീന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ ഇസ്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് ഷരീഫ ശബാനയുടെയും മകള്‍ ഫാത്തിമ ഫഹ്മിദയാണ് വധു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലായിരുന്നു ചടങ്ങ്. വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള വന്‍ വിഐപി പടയാണ് ചടങ്ങിനെത്തിയത്.


ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്!ലിയാര്‍, ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സ്വാമി വിശാലാനന്ദ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.


കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐ.എ.എസ്, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ്, അദീല അബ്ദുല്ല ഐ.എ.എസ്, എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍, ഐ.ജി സേതുരാമന്‍, കമ്മീഷണര്‍ രാജ്പാല്‍ മീണ, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ എം.പി, എം.എ യൂസുഫലി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, ടി.പി അബ്ദുല്ലക്കോയ മദനി, സി.പി ഉമര്‍ സുല്ലമി, പി മുജീബ് റഹ്മാന്‍, പി.എം സത്തീഫ് മൗലവി, എ. വിജയരാഘവന്‍, കെ.കെ ശൈലജ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, കെ. നവാസ് ഗനി എം.പി, ഡോ. ശശി തരൂര്‍ എം.പി, ആന്റോ ആന്റണി എം.പി, എം.കെ രാഘവന്‍ എം.പി, ശ്രേയാംസ് കുമാര്‍ എം.പി, കെ. സുരേന്ദ്രന്‍, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍, മുസ്!ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍, പി.എം.എ സലാം, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, ഷമ മുഹമ്മദ്, അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, ആസാദ് മൂപ്പന്‍, പി.ജെ കുര്യന്‍, പി.കെ കൃഷ്ണദാസ്, അന്‍വര്‍ മുഹിയുദ്ദീന്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ സോമരാജന്‍, അഡ്വ. പ്രകാശ്, നടന്‍ ഇടവേള ബാബു, ഗായകരായ അഫ്‌സല്‍, കണ്ണൂര്‍ ശരീഫ് തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments