കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ക്രിസ്തുമസ് - ന്യൂ ഇയർ ഫാഷൻ ജിങ്കിൾസിന്‌ തുടക്കം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ക്രിസ്തുമസ് - ന്യൂ ഇയർ ഫാഷൻ ജിങ്കിൾസിന്‌ തുടക്കം




കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പ് ആയ കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫാഷൻ ജിങ്കിൾ സ് തുടങ്ങി.

വ്യത്യസ്തമായ ഓഫറുകളാണ് പദ്ധതിയുടെ ആകർഷണം. ഓരോ 3000 രൂപയുടെ പർച്ചേസിനും 500 രൂപയുടെ പർച്ചേസ് വൗച്ചർ സൗജന്യമായി നൽകും. 5000 രൂപയുടെ പർച്ചേസിന്‌ ആയിരം രൂപയുടെ പർച്ചേസ് വൗച്ചർ ആണ് സൗജന്യം. വൗച്ചർ സംഖ്യക്ക് യാതൊരു നിബന്ധനകളും ഇല്ലാതെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം.

ഏറ്റവും പുതിയ ക്രിസ്തുമസ് - ന്യൂ ഇയർ കലക്ഷനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന വിലകളിലും സെലക്ഷനിലും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാവും വിധമാണ് ക്രമീകരണം. ട്രെന്റി വസ്ത്രങ്ങൾ മികച്ച കസ്റ്റമർ സർവീസോടെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം. ഏറ്റവും പുതിയ കളക്ഷനുമായി വിപുലമായ ലേഡീസ് വെയർ വിഭാഗം, വിവിധ ശ്രേണികളിലെ നൂതന കളക്ഷനോടെ സാരിവിഭാഗം എന്നിവയിൽ എല്ലാ പ്രമുഖ ബ്രാന്റുകളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജെന്റ്സ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും ഇതേ പുതുമകളോടെ സജ്ജമായിക്കഴിഞ്ഞു.

കാഞ്ഞങ്ങാട് ഷോറൂമിലെ ക്രിസ്തുമസ് ന്യൂ ഇയർ ജിങ്കിൾസ് കാഞ്ഞങ്ങാട് ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ.മാത്യു എളം തുരുത്തി പടവിൽ നിർവഹിച്ചു. പർച്ചേസ് വൗച്ചർ കൂപ്പൺ വിതരണോദ്ഘാടനം സി.പി. ഫൈസൽ നിർവഹിച്ചു. ഇമ്മാനുവൽ സിൽക്സ് സിഇഒ, ടി.ഒ.ബൈജു, പിആർഒ മുത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments