യൂത്ത് കോൺഗ്രസ് വനിതാ നേതാവിന് അശ്ലീല വീഡിയോ കോൾ: യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

യൂത്ത് കോൺഗ്രസ് വനിതാ നേതാവിന് അശ്ലീല വീഡിയോ കോൾ: യുവാവ് അറസ്റ്റിൽകായംകുളം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ (35) ആണ് അറസ്റ്റിലായത്.


കായംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളെ കേസിനെ തുടർന്ന് കമ്പനി അധികൃതർ പിരിച്ചുവിടുകയായിരുന്നു.


വാട്സ്ആപ്പ് വഴിയായിരുന്നു അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ലഭിച്ചത്. അശ്ലീല ദൃശ്യങ്ങളും ഇതുവഴി അയച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തുന്ന വീഡിയോയും അയച്ചുകൊടുത്തിരുന്നു.

Post a Comment

0 Comments