തമിഴ്‌നാട്ടില്‍ വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽപെട്ട രണ്ടുഗുണ്ടകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

LATEST UPDATES

6/recent/ticker-posts

തമിഴ്‌നാട്ടില്‍ വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽപെട്ട രണ്ടുഗുണ്ടകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപാതകക്കേസുള്‍പ്പെടെ വിവിധകേസുകളില്‍ പ്രതികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രഘുവരന്‍(35), ആശാന്‍(37) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വിവിധകേസുകളില്‍ പ്രതിയായ പ്രഭാകരന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. രഘുവും ആശാനുംചേര്‍ന്ന സംഘമാണ് പ്രഭാകരന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വിവരംലഭിച്ചു. തുടര്‍ന്ന് പോലീസ് ഇരുവരെയും പിന്തുടര്‍ന്നു.

രണ്ടുപേരും കാഞ്ചീപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഇന്ദിരാനഗര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ബുധനാഴ്ചരാവിലെ രണ്ടുപേരെയും പിടികൂടുന്നതിനിടയില്‍ ഇവര്‍ വടിവാള്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ രാമലിംഗം(45), പോലീസ് കോണ്‍സ്റ്റബിള്‍ ശശികുമാര്‍(28) എന്നിവരെ വെട്ടി. ഇതേത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ഇവര്‍ക്കുനേരേ വെടിവെക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പില്‍ രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പോലീസുകാരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. രഘുവരന്‍, ആശാന്‍ എന്നിവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ചീപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments