കാഞ്ഞങ്ങാട് / തിരുവനന്തപുരം ദുബായ്: വിവാഹ മോചിതയായ തിരുവനന്തപുരം സ്വദേശിനി നിയമപ്രകാരമല്ലാതെ വിവാഹം കഴിച്ച ഭര്‍ത്താവുമൊത്ത് ദുബായില്‍ കഴിയുകയായിരുന്നു. കാലിന്റെ ചികിത്സക്കായി മാസങ്ങള്‍ക്ക് മുമ്പ് യുവതി നാട്ടിലേക്ക് പോയിരുന്നു . ഇതിനിടയില്‍ ആദ്യഭര്‍ത്താവില്‍ നിന്നുമുള്ള പതിനേഴും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ സന്ദര്‍ശന വിസയില്‍ ദുബായിലേക്കയച്ചിരുന്നു.
മുമ്പ് നാട്ടില്‍ നിന്നും ഇപ്പോള്‍ ദുബായില്‍ വന്നതിന് ശേഷവും രണ്ടാനച്ഛനില്‍ നിന്നും നിരന്തരം പീഡനമേറ്റ കാര്യം കുട്ടികള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യു എ ഇ പ്രതിനിധികളെ അറിയിച്ചു. ഷാര്‍ജയില്‍ കഴിയുന്ന കുട്ടികളുടെ അമ്മാവനോടായിരുന്നു ആദ്യം ഇക്കാര്യം അറിയിച്ചിരുന്നത്. അദ്ദേഹം ദുബായിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മുഖേന UAE യിലെ ഒരു മാധ്യമ പ്രവര്‍ത്തകനെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ CPT UAE ക്ക് കഴിയുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിഷയം CPT പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
നാളിതുവരെ കുട്ടികള്‍ അനുഭവിച്ച സകല കഷ്ടപ്പാടുകളും സ്വന്തം അമ്മയുടെ അറിവോടെ ആയിരുന്നു എന്ന വസ്തുത ആരെയും ഞെട്ടിക്കുന്നതാണ്.
CPT UAE പ്രവര്‍ത്തകരുടെ അവസരോചിതമായ പരിശ്രമത്തിന്റെ ഫലമായി രണ്ടാനച്ഛനില്‍ കുട്ടികളെ മോചിപ്പിക്കാന്‍ കഴിഞ്ഞു.
വിഷയം സംഘടനയുടെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയും സംഘടനയുടെ UAE ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട് നാട്ടിലെ ഡിഡ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (DCPU) മുഖാന്തിരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ചെയര്‍പേഴ്‌സനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. .
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ CWC ചെയര്‍പേഴ്‌സണ്‍ കുട്ടികളെ അമ്മയുടേയോ അച്ഛന്റെയോ കൂടെ വിടുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ , കുട്ടികളെ CWC ക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ കഴിയാനുള്ള സംവിധാനമൊരുക്കി.
കുട്ടികളെ മോചിപ്പിക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും CPT UAE ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട്, നാസര്‍ ഒളകര , മെഹറൂഫ് കണ്ണൂര്‍ എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ ഉണ്ണി പുന്നാര, അര്‍ച്ചന, അഡ്വ. മായ എന്നിവരും നേതൃത്വം നല്‍കി .
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും CPT സംസ്ഥാന ട്രെഷറര്‍ ശാന്തകുമാര്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം റജീന , CPT തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് യുസഫ്, സെക്രട്ടറി നിസാം , CWC , DCPU പ്രതിനിധികളും വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തിയ കുട്ടികളെ CWC ക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് എത്തിച്ചു .
ഈ മിഷനുമായി സഹകരിച്ച എല്ലാ സുമനസുകള്‍ക്കും
സി പി റ്റി യുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
0 Comments