സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും: അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു

LATEST UPDATES

6/recent/ticker-posts

സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും: അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു കാഞ്ഞങ്ങാട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന ആരോഗ്യ പശ്ചാത്തല മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താനാണ് അജാനൂർ ഗ്രാമപഞ്ചായത്ത് 2022- 27 പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024- 25 വാർഷിക  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമഗ്ര ആരോഗ്യ പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഉൽപാദന മേഖലയിൽ പരമാവധി ഉൽപാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് പോകാനുള്ള ശ്രമവും ലക്ഷ്യമിടുന്നു. മികച്ച സേവനം നൽകുന്ന പഞ്ചായത്തായി അജാനൂർ ഗ്രാമപഞ്ചായത്തിനെ മാറ്റുക, പശ്ചാത്തല വികസന രംഗത്ത് നാടിന്റെ മുഖച്ഛായ മാറ്റുന്ന വലിയ പദ്ധതികൾക്ക് മുൻതൂക്കം നൽകുക എന്നീ പ്രവർത്തനങ്ങളുംനടത്തും.

അതി ദരിദ്രർ ഇല്ലാത്ത പഞ്ചായത്ത്.

തരിശ് രഹിത പഞ്ചായത്ത്.. സമ്പൂർണ്ണ പാർപ്പിട പദ്ധതി...

മുഴുവൻ വീടുകളിലും അടുക്കളത്തോട്ടം.... പാൽ മിച്ച പഞ്ചായത്ത്- ക്ഷീര ഗ്രാമം.....

 മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത- മുട്ട ഗ്രാമം......

 ആട് ഗ്രാമം പദ്ധതി....... സമഗ്ര നീർത്തട പരിപാലന പദ്ധതി........ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണ പദ്ധതി.........

 വനിതകൾ, കുട്ടികൾ, വൃദ്ധർ,ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ, ട്രാൻസ്ജെൻഡർ എന്നിവരുടെ ക്ഷേമം......... സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ......

 വയോജന സൗഹൃദ പഞ്ചായത്ത്........ ബാലസൗഹൃദ പഞ്ചായത്ത് എന്നിവയ്ക്ക് വേണ്ട പ്രവർത്തനങ്ങളും നടത്താനാണ് ഉദ്ദേശിക്കുന്നത്.

 കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വികസന സെമിനാറിൽ കരട് രേഖയുടെ അവതരണം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

 കെ. മീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

 കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ

എം.ജി. പുഷ്പ,

Lലക്ഷ്മി തമ്പാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരൻ, എ. തമ്പാൻ,

പി. വി. ബാലകൃഷ്ണൻ, അബ്ദുൾ റഹിമാൻ വൺഫോർ,,

 കെ.ആർ. ശ്രീദേവി, കെ.സി.മുഹമ്മദ്കുഞ്ഞി,ആസൂത്രണ സമിതി അംഗം

എം. മാധവൻ നമ്പ്യാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സജി  എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് തിരി ഞ്ഞുള്ള ചർച്ചയും, ചർച്ചയിൽ ഉരുത്തിരിഞ്ഞ  പദ്ധതി പ്രവർത്തനങ്ങളുടെ ക്രോഡീകരണവും നടന്നു.


Post a Comment

0 Comments