മഞ്ചേശ്വരം മണ്ഡലത്തിൽ 1.06 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരം മണ്ഡലത്തിൽ 1.06 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി


 മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 1.06 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.

എം.എൽ.എ ആസ്തി വികസന സ്കീം , പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെടുത്തിയാണ് 10 ഗ്രാമീണ റോഡുകൾക്കും ഒരു ചെറുകിട കുടിവെള്ള പദ്ധതിക്കും ഫണ്ട് അനുവദിച്ചിട്ടുള്ളത് .
മണ്ണംകുഴി - തെക്കേകുന്ന് റോഡ് 10 ലക്ഷം (മംഗൽപാടി ഗ്രാമ പഞ്ചായത്ത് ), നാട്ടക്കൽ ചർച്ച് - ദുർഗിപ്പള്ള റോഡ് 5 ലക്ഷം (മീഞ്ച ഗ്രാമ പഞ്ചായത്ത് ), ബോളമദ് കുരി - തട്ടാറ വളപ്പ് റോഡ് 20 ലക്ഷം (വൊർക്കാടി ഗ്രാമ പഞ്ചായത്ത് ), പേരാൽ വയൽ മടി മുഗർ റോഡ് 20 ലക്ഷം (കുമ്പള ഗ്രാമ പഞ്ചായത്ത് ), ദർഘാസ് - കൊടിഞ്ഞാൽ റോഡ് 5 ലക്ഷം (മീഞ്ച ഗ്രാമ പഞ്ചായത്ത് ), ചെങ്കിനടുക്ക - മടുവ റോഡ് 5 ലക്ഷം (കുമ്പള ഗ്രാമ പഞ്ചായത്ത് ), ബാളിയൂർ അരിക്കട്ടെ റോഡ് 20 ലക്ഷം (മ്രീഞ്ച ഗ്രാമ പഞ്ചായത്ത് ), കഞ്ചിക്കട്ടെ അരമന റോഡ് 5 ലക്ഷം ക്രുമ്പള ഗ്രാമ പഞ്ചായത്ത് ), കൊഡലെ മൊഗർ - ദേവരെ റോഡ് 5 ലക്ഷം (വൊർക്കാടി ഗ്രാമ പഞ്ചായത്ത് ), തൗടുഗോളി - അലബി റോഡ് 5 ലക്ഷം (വൊർക്കാടി ഗ്രാമ പഞ്ചായത്ത് ),
ബംബ്രാണ മൊഗർ കുടിവെള്ള പദ്ധതി - 6.10 ലക്ഷം (കുമ്പള ഗ്രാമ പഞ്ചായത്ത് ) എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എ.കെ.എം. അഷ്റഫ് എം.എൽ.എ അറിയിച്ചു.

Post a Comment

0 Comments