തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ്. കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍ പറയുന്ന പോലെ ഒരു സന്ദേശം കേരള പൊലീസ് നല്‍കിയിട്ടില്ല. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ഉത്തരേന്ത്യയില്‍നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നല്‍കിയിട്ടില്ല. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.
0 Comments