കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും കത്തിക്കുന്നതിനും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും എതിരെയുള്ള പരിശോധന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ശക്തമാക്കി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പുതിയകോട്ടയിലെ കെ.ഡി.സി ലാബില്‍പേപ്പര്‍ ഗ്ലാസ് ഉപയോഗിച്ചതിനും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനും 10000 രൂപ പിഴ ചുമത്തി. കാഞ്ഞങ്ങാട് സൂര്യവംശി റെസിഡന്‍സി ലോഡ്ജില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാത്തതിനും 25000 രൂപ പിഴയിട്ടു. ചരകന്‍ ബില്‍ഡിംഗ് കോംപ്ലക്സിനും ലക്ഷ്മി മേഘാന്‍ സ്പെഷാലിറ്റി ആശുപത്രിക്കും നിയമലംഘനത്തിന് 10000 രൂപ വീതം പിഴ ചുമത്തി.
പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി.മുഹമ്മദ് മദനി, എന്‍ഫോസ്‌മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഷിജു, സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സ്‌ക്വാഡ് ലീഡര്‍ അറിയിച്ചു.
0 Comments