എംഐസി ദുബൈ കമ്മിറ്റി ഇഫ്താർ സംഗവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എംഐസി ദുബൈ കമ്മിറ്റി ഇഫ്താർ സംഗവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചുദുബൈ : മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് ദുബൈ കമ്മിറ്റി ദുബൈ കമ്മിറ്റി ഇഫ്താർ സംഗമവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു. ദേര പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച് നടന്ന സംഗമത്തിൽ മത രാഷ്ടീയ സാമൂഹ്യ രംഗത്തുള്ള പ്രമുഖരടക്കമുള്ള നിരവധി പേർ പങ്കെടുത്തു. സമസ്ത സീനിയർ വൈസ് പ്രസിഡന്റും എംഐസി ജനറൽ സെക്രട്ടറിയുമായ യുഎം അബ്ദുറഹ്‌മൻ മൗലവി ഉദ്ഘാടനം ചെയ്തു. എംഐസി ദുബൈ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കെപി അബ്ബാസ് കളനാട് അധ്യക്ഷത വഹിച്ചു. മൊയ്ദു നിസാമി മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തിൽ സമസ്ത പോഷ്‌ക സംഘടനാ നേതാക്കൾ, ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ നേതാക്കൾ,  എംഐസി ദുബൈ കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു.  ജനറൽ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാൽ സ്വാഗതവും ട്രഷറർ ഫൈസൽ മുഹ്‌സിൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments