ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ് ഫുട്ബാൾ ടൂർണമെന്റ് ; ഗ്യാലറിയുടെ നിർമ്മാണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ് ഫുട്ബാൾ ടൂർണമെന്റ് ; ഗ്യാലറിയുടെ നിർമ്മാണം തുടങ്ങികാഞ്ഞങ്ങാട്: ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ് എഫ് എ  അംഗീകൃത അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ് ഫുട്ബാൾ ടൂർണമെന്റിന്റെ ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൾട്ടക്ക് അബ്ദുള്ള നർവഹിച്ചു.

ചടങ്ങിൽ സി പി എം പ്രതിനിധി ശബരീശൻ, കോൺഗ്രസ് പ്രതിനിധി എം അസൈനാർ, മുസ്ലിം ലീഗ് പ്രതിനിധി തായിലക്കണ്ടി അബ്ദുൾ റസാക്ക്, ഐ എൻ എൽ പ്രതിനിധി ഷംസുദ്ദീൻ അലുവ,  ദി ടൈലർ വെഡിങ് സെന്റർ എംഡി  ടി കെ അബ്ദുൽ അസീസ്, 7777 ഗ്രൂപ്പ് എംഡി മുസ്താക്ക് മാലിദ്വീപ് , AWAAFIA GROUP ചെയർമാൻ അബ്ദുൽ ഗഫൂർ, Granite Group പാർട്ണർ മർവാൻ അബ്ദുൽ സമദ് , EPL ഷിപ്പിംഗ് ചെയർമാൻ അബ്ദുൾ സലാം ടികെ, എന്നിവർ പങ്കെടുത്തു.


ചടങ്ങിൽ സംഘാടക സമിതി കൺവീനർ T കുഞ്ഞികൃഷ്ണൻ, സ്വാഗതവും, ചെയർമാൻ സയീദ് ഗുൽഷാ അധ്യക്ഷതയും വഹിച്ചു. 

കൂടാതെ കോ - ചെയർമാൻ ജോയ് SEDC, ഓർഗനൈസിംഗ് കൺവീനർ അൻസാരി നെക്സ്റ്റൽ , ജോയിന് കൺവീനർമാരായ ജസീം പി , അബ്ദുൽ റഹ്മാൻ പിപി, തോമസ് പിഡി, 

ട്രഷറർ TM- മുനീർ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇരു ടീമുകളിലെ ഭാരവാഹികളും , മെമ്പർമാരും, മറ്റ് ശാഖാ കമ്മിറ്റി മെമ്പർമാരും, പ്രമുഖ വ്യക്തിതങ്ങളും ചടങ്ങിൽ സംബന്ധിച്ചു. 


ഏപ്രിൽ 30 മുതൽ പടന്നക്കാട് ഐങ്ങോത്ത് സജ്ജമാക്കിയ The Tailor Mini സ്റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങും .

Post a Comment

0 Comments