യുവതിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെ വിവിധ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസ് കേസെടുത്തു

യുവതിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെ വിവിധ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസ് കേസെടുത്തു



കാഞ്ഞങ്ങാട്: ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെത്തിച്ച് വിവിധ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കാമുകനും ഗര്‍ഭഛിദ്രത്തിനു സഹായം ചെയ്തു കൊടുത്ത സുഹൃത്തിനുമെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22കാരിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ ഓണ്‍ലൈന്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറി. 2024 ഫെബ്രുവരി മാസത്തില്‍ യുവതിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തിയ മുഹമ്മദ് സിനാന്‍ ഒരു ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ചു. ആഗസ്ത് മാസം വരെയുള്ള വിവിധ ദിവസങ്ങളില്‍ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് പീഡനം തുടര്‍ന്നുവത്രെ. യുവതി ഗര്‍ഭിണിയായതോടെ സുഹൃത്തായ ഇംതിയാസ് എന്നയാളുടെ സഹായത്തോടെ ഗര്‍ഭം അലസിപ്പിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതിനു ശേഷം മുഹമ്മദ് സിനാന്‍ ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം മട്ടന്നൂര്‍ പൊലീസ് ബലാത്സംഗത്തിനും ഗര്‍ഭഛിദ്രത്തിനും കേസെടുത്തു. സംഭവം നടന്നത് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ആയതിനാല്‍ കേസ് ഹൊസ്ദുര്‍ഗ് പൊലീസിനു കൈമാറുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

Post a Comment

0 Comments