ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് 'അതിരുകളില്ലാത്ത സമാധാനം' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് 'അതിരുകളില്ലാത്ത സമാധാനം' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'അതിരുകളില്ലാത്ത സമാധാനം' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ലയൺസ് ക്ലബ് പ്രസിഡണ്ട് ഗോവിന്ദൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ അഷ്റഫ് എം ബി മൂസ ഉദ്ഘാടനം ചെയ്തു. ലയൺസ് റീജ്യണൽ ചെയർമാൻ അബ്ദുൾ നാസർ പി എം, ഹെഡ്മാസ്റ്റർ അസീസ്, നൗഷാദ് സിഎം, മുനീർ എം, അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, മുഹമ്മദലി ലണ്ടൻ, അഷറഫ് കൊളവയൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ എം ബി ഹനീഫ് സ്വാഗതവും ഷൗക്കത്ത് എ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments