ചിത്താരി ഡയാലിസിസ് സെന്റർ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു

ചിത്താരി ഡയാലിസിസ് സെന്റർ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകുന്ന ചിത്താരി ഡയാലിസിസ് സെൻ്ററിൻ്റെ ഫണ്ട് ശേഖരണാർത്ഥം നടപ്പിലാക്കുന്ന ഡയാലിസിസ് ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം ഗൾഫ് വ്യവസായി റഷീദ് കുശാൽ നഗർ ഡയാലിസിസ് സെന്റർ ചെയർമാൻ ഹബിബ് കുളിക്കാടിന് ആദ്യ ഫണ്ട് നൽകി നിർവഹിച്ചു. ചടങ്ങിൽ ഡയാലിസിസ് സെൻ്റെർ അഡ്മിനസ്ട്രേറ്റർ   ഷാഹിദ് പുതിയ വളപ്പ്, സഹായി ചാരിറ്റബിൾ   ട്രസ്റ്റ് കൺവീനർ സി കെ കരീം, ബഷീർ വെള്ളിക്കോത്ത്,  അബ്ദുൾ റഹ്മാൻ വൺഫോർ, ബഷീർ മാട്ടുമ്മൽ, ഷറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ,  സി എച്ച്  മുഹമ്മദ്കുഞ്ഞി, ബഷീർ ജിദ്ധ,  സമീർ എം എ ,  മുഹമ്മദ് കുഞ്ഞിഎം എച്ച്,  ഇഖ്ബാൽ കൂളിക്കാട് എന്നിവർ പസംബന്ധിച്ചു.

Post a Comment

0 Comments