കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത 18കാരന്‍ അറസ്റ്റില്‍. മടിക്കൈ, ചതുരക്കിണറിലെ ആദിത്യ (18)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര് നിബിന്‍ ജോയി അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. 2024 മെയ് മാസത്തിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ചതുരക്കിണറിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്നു തവണ സമാന രീതിയില്‍ പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
0 Comments