ഭാര്യയുടെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്



നീലേശ്വരം : ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിടുകയും ഇത് ചോദ്യം ചെയ്തപോൾ മുടിക്ക് കുത്തി പിടിച്ച് കയ്യേറ്റം ചെയ്ത ഭർത്താവിനെതിരെ പൊലീസ് കേസ്. തൈക്കടപ്പുറം സ്വദേശിനിയായ 40കാരി നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് ഭർത്താവിൻ്റെ പേരിൽ കേസെടുക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 3 ന് വീട്ടിൽ വെച്ചാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്. യുവതിയുടെ യൂട്യൂബ് ചാനലിൽ മോശമായി കമൻ്റിട്ടെന്നാണ് പൊലീസിൽ പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ തടഞ്ഞു നിർത്തി മുടിക്ക് കുത്തി പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്. പൊലീസ് അന്വേഷണം നടത്തി വരുന്നു.

Post a Comment

0 Comments