കാഞ്ഞങ്ങാട് : കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുവൈത്ത് കെഎംസിസി പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എക്‌സലന്‍സ് അവാര്‍ഡ് ദാനം
2025 സീസൺ 3
ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അവാര്‍ഡ് ദാനം മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഡോ. റഹ്മ ഖാലിദിന് നല്‍കികൊണ്ടു ഉല്‍ഘാടനം നിര്‍വഹിച്ചു. കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് പി എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി നേതാവ് യൂസഫ് കൊത്തിക്കാല്‍ സ്വാഗതം പറഞ്ഞു. അഡ്വ.എന്‍.എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, കെ.കെ ബദ്‌റുദ്ധീന്‍, സി കെ റഹ്മത്തുള്ള, എം കെ റഷീദ് ആറങ്ങാടി, പി എം ഫാറൂഖ്,
നദീര്‍കൊത്തിക്കാല്‍, ഖാലിദ് പള്ളിക്കര,
കെ. കെ ജാഫര്‍, കെ മുഹമ്മദ് കുഞ്ഞി, സി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ആറങ്ങാടി, ഫൈസല്‍ പറപ്പള്ളി, സൈനുദ്ധീന്‍ കല്ലുരാവി, ശംസുദ്ധീന്‍, ടി അന്തുമാന്‍, പി.എം ഫാറൂഖ്, തായല്‍ അബ്ദുൽ റഹ്മാൻ ഹാജി, താജുദ്ധീന്‍ കമ്മാടത്ത്,സി.എച്ച് അഹമദ് ഹാജി, കദീജ ഹമീദ്, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹദ്ദാദ് നന്ദി പറഞ്ഞു.
0 Comments