കാഞ്ഞങ്ങാട്: പുണ്യ റസൂൽ മുഹമ്മദ് (സ) തങ്ങളുടെ 1500 ജന്മദിനാഘോഷത്തിന്റെ ഭാഗമായി എസ് എം എഫിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റബീഅ് ക്യാമ്പയിന്റെ ഭാഗമായി എസ് എം എഫ് കാഞ്ഞങ്ങാട് മണ്ഡലം ഖുബാ സംഗമം ഓഗസ്റ്റ് 12 ന് കാഞ്ഞങ്ങാട് ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ എസ്എംഎഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രതിനിധി യോഗം തീരുമാനിച്ചു. ആധുനികകാലത്തും ഏറെ പ്രസക്തമായ പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രമുഖ പണ്ഡിതർ വിഷയം അവതരിപ്പിച്ച് പരിപാടിയിൽ സംസാരിക്കും. എസ് എം എഫ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകും.
ഖുബാ സംഗമം വൻ വിജയമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡൻറ് കെ ബി കുട്ടി ഹാജി ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് എം കെ റഷീദ് ഹാജി ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് ഹുദവി സ്വാഗതവും ട്രഷറർ കെ കെ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
അസൈനാർ ബാവാനഗർ, എം പി റാഷിദ് ബല്ലാ, കെ ടി അബ്ദുറഹ്മാൻ ഹാജി, എ അബ്ദുല്ല പാലായി, ശിഹാബ് മാസ്റ്റർ, അസീസ് ഹാജി ബദരിയ നഗർ, സുലൈമാൻ മാണിക്കോത്ത്, അബ്ദുൽ റഹ്മാൻ പട്ടാക്കൽ, അഷ്റഫ് ഹന്ന കോയാപള്ളി, സി മുഹമ്മദ് കുഞ്ഞി ഹാജി നോർത്ത് ചിത്താരി, സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി മാണിക്കോത്ത്, പി കുഞ്ഞബ്ദുല്ല, ഇബ്രാഹിം ആവിക്കാൽ മുട്ടുന്തല, റഷീദ് തോയമ്മൽ, എം കെ ഹമീദ് ആവിയിൽ, യൂനുസ് വടകരമുക്ക്, ഹുസൈൻ സി എച്ച് നോർത്ത് ചിത്താരി, സൂബൈർ സി പി ചിത്താരി, ശിഹാബ് പാലായി, മുഹ്സിൻ ഹുദവി തുടങ്ങിയവർ സംസാരിച്ചു.
0 Comments