ചിത്താരി: സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ്, മദ്രസ ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും ആഗസ്ത് 15 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം നടക്കും. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജമാഅത്ത് ഖത്തീബ് ഹാഫിള് ജുനൈദ് ജലാലിയും ജമാഅത്ത് കമ്മിറ്റി ഓഫീസ് ഓഫീസ് ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാടും മദ്രസ ഓഫീസ് ജമാഅത്ത് ജനറൽ സെക്രട്ടറി കെ യു ദാവൂദ് ഹാജിയും ഉദ്ഘാടനം നിർവഹിക്കും.
മദ്‌റസ വിദ്യാഭ്യാസ രംഗത്ത് സ്മാർട്ട് ക്ലാസ് റൂമുകൾ വലിയ പരിവര്‍ത്തനം തന്നെ സൃഷ്ടിക്കുമെന്നും കേവലം ക്ലാസുകള്‍ കേള്‍ക്കുക, പരീക്ഷകള്‍ എഴുതുക എന്നതിനപ്പുറത്തേക്ക് പാഠഭാഗങ്ങളിലെ പാട്ടുകളും മറ്റു ഉള്ളടക്കങ്ങളും ആകര്‍ഷണീയമായ പശ്ചാത്തലത്തില്‍ വീഡിയോകളായും ഓഡിയോകളായും വിദ്യാര്‍ത്ഥികളിലേക്കെത്തുമെന്നും നിസ്‌കാരം, ഹജ്ജ് പോലുള്ള കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ ഏറ്റവും പുതിയ മോഷന്‍ ഗ്രാഫിക്‌സ്, എ.ആര്‍ (ഓഗ്‌മെന്റഡ് റിയാലിറ്റി), വി.ആര്‍ (വെര്‍ച്ച്വല്‍ റിയാലിറ്റി) സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുമെന്നും ഇത്തരം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കുട്ടികളെ മാനസികമായി തന്നെ സ്വാധീനിക്കുകയും അവരുടെ ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കൂടുതല്‍ പ്രചോദനവും പ്രോല്‍സാഹനവും നല്‍കുന്നതുമായിരിക്കുമെന്നും ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് പറഞ്ഞു.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. കെ യു ദാവൂദ് ഹാജി സ്വാഗതം പറഞ്ഞു. അബ്ദുൽ ഖാദർ ചെമ്മാൻ, സി കെ മുഹമ്മദ് കുഞ്ഞി, നൗഷാദ് മുല്ല, മജീദ് മാട്ടുമ്മൽ, അബൂബക്കർ ഖാജ, ഉസ്മാൻ അക്കര, ഇക്ബാൽ കൂളിക്കാട്, അബ്ദുൽ റഹ്‌മാൻ മാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. ഹാറൂൺ ചിത്താരി നന്ദി പറഞ്ഞു.
0 Comments