പി. കാര്യമ്പുവിന്റെ "പയമ' പുസ്തക പ്രകാശനം നടന്നു

പി. കാര്യമ്പുവിന്റെ "പയമ' പുസ്തക പ്രകാശനം നടന്നു



കാഞ്ഞങ്ങാട്: തുളു നാട് ബുക്സ് പ്രസിദ്ധീകരിച്ച പികാര്യമ്പുവിന്റെ "പയമ" കവിതാ സമാഹാരത്തിന്റെ പ്രകാശനം രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തിൽ നടന്നു. രാമഗിരി രാമംകുന്ന് ഓഡിറ്റോറിയത്തിൽ എം.രാജഗോപാലൻ എം.എൽ.എ

 അഡ്വക്കറ്റ്  പി. അപ്പുക്കുട്ടന് നൽകി 'പയമ'യുടെ പ്രകാശനം നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. സി. കെ. നാരായണ പണിക്കർ പുസ്തക പരിചയം നടത്തി, ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ കെ. വി. കുഞ്ഞിരാമൻ,എം. പൊക്ലൻ,

ടി. ശോഭ, ഡോ: എ. അശോകൻ മാസ്റ്റർ, കെ. വി.കൃഷ്ണൻ, പി. കൃഷ്ണൻ കോടാട്ട്, എ. പവിത്രൻ മാസ്റ്റർ, രവി മാസ്റ്റർ,എൻ. വി. കുമാരൻ നാലപ്പാടം എന്നിവർ സംസാരിച്ചു. കവി കാര്യമ്പു മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ എ. കെ. ജിതിൻ സ്വാഗതവും കലാകേന്ദ്രം പ്രസിഡണ്ട് കെ. ഷിബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments