അജാനൂർ : കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ എസ് വൈ എസ് അജാനൂർ സർക്കിൾ പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണം നടത്തി. തെക്കേപ്പുറം ജമാഅത്ത് പ്രസിഡണ്ട് എം ഹമീദ് ഹാജിക്ക് നൽകിക്കൊണ്ട് അബ്ദുൽ റഷീദ് സഅദി ബല്ലാ കടപ്പുറം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സൊൺ പ്രസിഡന്റ് അബ്ദുൽ ഹമീദ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. തെക്കേപ്പുറം ഖത്തീബ് മുഹമ്മദ് ഇർഷാദ് അസ്ഹരി പ്രാർത്ഥന നടത്തി. മാട്ടുമ്മൽ ഹസ്സൻ ഹാജി, ആഷിക് ഹന്ന, കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി, എസ് കെ കാദർ, പി ബി ഷുക്കൂർ ഹാജി, ഷബീർ ഹസ്സൻ, അസീസ് അടുക്കം, സി കെ നാസർ എന്നിവർ സംസാരിച്ചു. ഇബ്രാഹിം സഖാഫി കൊളവയൽ സ്വാഗതവും സുബൈർ പടന്നക്കാട് നന്ദിയും പറഞ്ഞു

0 Comments