എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ സ്നേഹ ലോകം 26 ന് സൗത്ത് ചിത്താരിയിൽ; സ്വാഗത സംഘം ഓഫീസ് തുറന്നു

എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ സ്നേഹ ലോകം 26 ന് സൗത്ത് ചിത്താരിയിൽ; സ്വാഗത സംഘം ഓഫീസ് തുറന്നു




കാഞ്ഞങ്ങാട്: സമസ്ത സെസെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് സംസ്ഥാനത്തെ സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹ ലോകം, ഈ മാസം 26 ന് സൗത്ത് ചിത്താരിയിൽ നടക്കും.  കാഞ്ഞങ്ങാട് സോൺ സ്നേഹ ലോകം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ചിത്താരിയിൽ തുറന്നു. 


സയ്യിദ് അബ്ദുൽ ജബ്ബാർ അൽഹൈദ്രൂസി  ഉദ്ഘാടനംചെയ്തു. സോൺ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫി ആദ്ധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീർ മങ്കയം, അശ്റഫ് സഖാഫി തലേക്കുന്ന്, അശ്റഫ് സുഹുരി പരപ്പ, രിഫാഇ അബ്ദുൽ ഖാദിർ ഹാജി, ശാഫി ചിന്താരി, ഉമ്മർ സഖാഫി തോട്ടം, ഇബ്രാഹീം സഖാഫി കൊളവയൽ, സുബൈർ പടന്നക്കാട്,അബ്ദുൽ അസീസ് അടുക്കം, ഇസ്മാഈൽ ഹാറൂനി, ബി കെ. അബ്ദുറഹ്മാൻ ഹാജി, റഊഫ് മാണിക്കോത്ത്, നൗഷാദ് ചുള്ളിക്കര,അബ്ദുൽ മജീദ് ഞാണിക്കടവ്, അബ്ദുസ്സമദ് ഹാജി മാണിക്കോത്ത്, ശബീർ ഹസ്സൻ, മൻസൂർ കൊളവയൽ, അബൂബക്കർ കൊളവയൽ, ശിഹാബ് പരപ്പ, ഇബ്രാഹീം മാണിക്കോത്ത്, ഇസ്മാഈൽ ഹാജി പി കെ സി സംബന്ധിച്ചു. ശിഹാബുദ്ധീൻ അഹ്സനി സ്വാഗതവും അബ്ദുല്ല മൗലവി ക്ലായിക്കോട് നന്ദിയും പറഞ്ഞു.



Post a Comment

0 Comments