ശനിയാഴ്‌ച, ജനുവരി 31, 2026



അജാനൂർ: ചിത്താരി വി പി റോഡ്'യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി  


ഇന്ന്  മുതൽ  

രണ്ട് ദിവസങ്ങളിലായി 

ക്ലബ് ഓഫീസ് പരിസരത്തുള്ള വാണിയംപാറ യുണൈറ്റഡ് മിനി ഗ്രൗണ്ടിൽ വെച്ച് വിവിധ പരിപാടികൾ നടക്കും      


ക്ലബ്ബ് പ്രസിഡൻ്റും 

സംഘാടകസമിതി ചെയർമാനുമായ  ശരീഫ് മിന്ന പതാക ഉയർത്തി

ക്ലബ്ബ് ജനറൽ സെക്രട്ടറി ഹനീഫ ബി കെ ,ട്രഷറർ ജാഫർ സി എച്ച് ,  യു  എ ഇ  കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞബ്ദുല്ല കുട്ടൻ വളപ്പിൽ,

വാർഡ് മെമ്പർ സി പി സുബൈർ,

മുത്തലിബ് കുളത്തിങ്കാൽ,

ഹാരിസ് ബി കെ

ഹനീഫ പാറമ്മൽ, 

സലിം മടിയൻ 

ഉസ്മാൻ അക്കര

മുത്തലിബ് ചിത്താരി തുടങ്ങിയവരും മറ്റു പ്രവർത്തകരും പങ്കെടുത്തു


തുടർന്ന് 

സൗജന്യ നേത്ര പരിശോദനയും, തിമിര രോഗ നിർണയ ക്യാമ്പും നടത്തി ക്യാമ്പിൽ നൂറോളം രോഗികളെ പരിശോധിച്ചു, 



ഇന്ന് വൈകിട്ട് 6: 30 മുതൽ അഖില കേരള പുരുഷ _വനിത വടംവലി മത്സരം  നടക്കും 

 

നാളെ  ഞായറാഴ്ച്ച വൈകിട്ട്   5 മണിക്ക് സാംസ്കാരിക സമ്മേളനം

ചടങ്ങിൽ പ്രദേശത്തെ 

മുതിർന്ന അംഗങ്ങളെയും,

ക്ലബ്ബ് അംഗങ്ങളായ ഗവ:ഉദ്യോഗസ്ഥരെയും, ഡോക്ടർമാരെയും ആദരിക്കും  

തുടർന്ന് ക്ലബ്ബ് മെമ്പർമാരും മറ്റും അണിനിരന്നുള്ള വിവിധയിനം   

കലാപരിപാടികൾ 

അരങ്ങേറും 

രാത്രി 8 മണിക്ക്  

കേരളത്തിലെ പ്രശസ്തരായ  ഗായകരെ അണിനിരത്തി 

ഗാനമേളയും നടക്കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ