കാഞങ്ങാട് : അജാനൂർ ഗ്രാമ പഞ്ചായത്ത് 17ാം വാർഡ് അംഗവും മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് സെക്രട്ടറിയും പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് അജാനൂർ യൂണിറ്റ് വർക്കിങ് ചെയർമാനുമായ ഖാലിദ് അറബിക്കാടത്താണ് തന്റെ ഹോണറേറിയം കാഞങ്ങാട് സി. എച്ച്. സെന്ററിന് നൽകി മാതൃക കാണിച്ചത്. സി. എച്ച്. സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ സി. എച്ച്. സെന്റർ വൈസ് ചെയർമാനും, മുസ്ലിം ലീഗ് സെക്രട്ടറിയേറ്റംഗവുമായ ബഷീർ വെള്ളിക്കോത്ത് തുക ഏറ്റുവാങ്ങി. സി. എച്ച്. സെന്റർ ഭാരവാഹികളായ സി. എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, എ. പി. ഉമർ, മുസ്ലിം ലീഗ് നേതാക്കളായ തെരുവത്ത് മൂസ ഹാജി, പി. എം ഫാറൂഖ്, ബഷീർ ചിത്താരി, കെ. കെ. ഫസലു അതിഞ്ഞാൽ, പി. എം. ഫൈസൽ, റാസൽഖൈമ കെഎംസിസി ജില്ലാ സെക്രട്ടറി സിദ്ധീഖ് ചെരെക്കാടത്ത് തുടങ്ങിയവർ സംബന്ധിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ