കാഞ്ഞങ്ങാട്:
സമസ്ത സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, മരുസാഗർ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി അധികൃതർ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.
അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനും കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ