വ്യാഴാഴ്‌ച, ജൂലൈ 02, 2026



കാഞ്ഞങ്ങാട്: ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസവാനന്തര ആയുർവേദ ചികിത്സാ രംഗത്ത് ശ്രദ്ധേയ സേവനം നടത്തുന്ന ജില്ലയിലെ പ്രമുഖ ആയുർവേദ ഡോക്ടറായ ജനനി ആയുർമഠത്തിലെ ഡോ. ശാരിക പി യെ ആദരിച്ചു.


ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ കെ  പൊന്നാട അണിയിച്ച് ഡോ. ശാരികയെ ആദരിച്ചു.


ചടങ്ങിൽ ലയൺ എംജെഎഫ് ഗോവിന്ദൻ നമ്പൂതിരി, ശ്രീകുമാർ പള്ളഞ്ചി, ഹംസ പി, മുനീർ എം , ജോബി ജോസഫ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരുടെ സമൂഹത്തിനുള്ള വിലമതിക്കാനാവാത്ത സേവനങ്ങളെ ചടങ്ങിൽ അഭിനന്ദിക്കുകയും ഡോക്ടേഴ്സ് ഡേ ആശംസകൾ നേർക്കുകയും ചെയ്തു.


photo : ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എ കെ  ഡോ. ശാരിക പി.യെ പൊന്നാട അണിയിച്ച് ആദരിക്കുന്നു 



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ