വെള്ളിയാഴ്‌ച, ജൂലൈ 10, 2026


കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. കേരള ഹൈക്കോടതി 2026 ജൂണ്‍ 19 ന് നല്‍കിയ അനുവദിച്ച ഇടക്കാല പൊലീസ് സംരക്ഷണ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഹര്‍ജിയില്‍ നല്‍കിയിരുന്ന വിലാസത്തിലും ഫോണ്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനോ ബന്ധപ്പെടാനോ പൊലീസിന് കഴിഞ്ഞില്ല. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനി പണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു. ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയില്‍ തുടരുന്ന ഫര്‍മാനും പെണ്‍കുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രണയവിവാഹത്തെ കുടുംബം എതിര്‍ക്കുന്നുവെന്നു പറഞ്ഞാണ് മധ്യപ്രദേശ് സ്വദേശിയായ പെണ്‍കുട്ടി കേരളത്തില്‍ അഭയം തേടിയത്. തുടര്‍ന്ന് കേരളത്തില്‍ വിവാഹവും നടന്നു. അതിനിടെയാണ് വിവാഹം 18 വയസ് തികയും മുമ്പാണെന്ന് ആരോപിച്ച് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. വിവാഹത്തിനു ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ അറിയിച്ചു. ഇതോടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ മധ്യപ്രദേശ് പൊലീസിനു നിര്‍ദേശവും നല്‍കിയിരുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ