കാസര്‍കോട്: റാണിപുരത്തേക്കുള്ള റോഡില്‍ കാറുകളില്‍ അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ നാല് പേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. കര്‍ണാടക സ്വദേശികള്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാവിലെ രണ്ട് കാറുകളിലെത്തിയ യുവാക്കളാണ് കാറുകളുടെ ഡോറുകള്‍ തുറന്ന് അതിന് മുകളിലിരുന്ന് കിലോമീറ്ററുകളോളം അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. മറ്റൊരു യാത്രക്കാരന്‍ വീഡിയോ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് നിയമലംഘനത്തിന് പിഴ ഈടാക്കി. അപകടകരമായ രീതിയിലും അശ്രദ്ധയിലും നിയമവിരുദ്ധമായും ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനങ്ങളാണ് പിടികൂടി പിഴയീടാക്കിയത്. സൈലന്‍സറില്‍ നിന്ന് വലിയ ശബ്ദം പുറപ്പെടുവിക്കുംവിധം മാറ്റം വരുത്തിയ ഏതാനും കാറുകളെ കഴിഞ്ഞദിവസം പിടിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ