വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന് ലഭിച്ചത് ഫെവിക്വിക് പശയുടെ ട്യൂബ്. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ചയാണ് സംഭവം. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ട്രെയിനിൽ വിതരണം ചെയ്ത ലഘു ഭക്ഷണത്തിനൊപ്പമുണ്ടായ വടയ്ക്കുള്ളിൽ നിന്നാണ് പശയുടെ ട്യൂബ് കണ്ടെത്തിയത്. ലയൺസ് ക്ലബ് അംഗങ്ങളുടെ സംഘത്തിൽപ്പെട്ട ഡി. ശേഖർ എന്ന യാത്രക്കാരനാണ് പശ ട്യൂബുള്ള വട ലഭിച്ചത്. പരിപ്പ് വട കഴിക്കുന്നതിനിടെയാണ് സംഭവം. വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം അദ്ദേഹത്തിന്റെ ചുണ്ടുകളിലേക്ക് പറ്റിപ്പിടിച്ചു. ഉടൻ തന്നെ പുറത്തെടുത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അബദ്ധത്തിൽ ഏതെങ്കിലും കുട്ടികളാണ് ഇത് കഴിച്ചിരുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ