ചൊവ്വാഴ്ച, ജൂലൈ 28, 2026



കാഞ്ഞങ്ങാട്: കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രഥമ സെക്രട്ടറിയും മാതൃഭൂമി ലേഖകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അനുസ്മരിക്കാന്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച സര്‍വ്വ കക്ഷി അനുസ്മരണ യോഗം അഭിപ്രായ പ്പെട്ടു. നാടക ഗാന രചയിതാവ്, നോവലിസ്റ്റ്, മാധ്യമ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അ ദ്ദേഹം. കാഞ്ഞങ്ങാ ട്ടെ മാധ്യമ പ്രവര്‍ത്തകരുടെ കുട്ടായ്മയായ പ്രസ് ഫോറം സ്ഥാപിക്കുന്നതില്‍ അ ദ്ദേഹം മുമ്പില്‍ നിന്നു വെന്നും അനു ശോചിച്ച വ്യക്തികള്‍ കൂ്ട്ടി ചേര്‍ത്തു.പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ് മാന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം. അസിനാര്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, സി മുഹമ്മദ് കുഞ്ഞി, എം. സി ജോസ്, എ.ദാമോദരന്‍ എന്നിവരും സാംസ്‌കാരിക പ്രവര്‍ത്തകരായ പപ്പന്‍ കുട്ടമ്മത്ത്, ബാബു കുന്നത്ത് എന്നിവരും മാധ്യമ പ്രവര്‍ത്തകരായ അരവിന്ദന്‍ മാണിക്കോത്ത്,

മാനുവല്‍ കുറിച്ചിത്താനം,ടി. മുഹമ്മദ് അസ്ലാം, ടി.കെ.നാരായണന്‍, അനില്‍ പുളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. എസ്. ഹരി നന്ദിയും പറഞ്ഞു.


Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ