കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് പരിപാടികളുടെ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു.
അയ്യൂബ് ബറക്കാത്തിനെ ചെയർമാനായും സി. കെ. കരീമിനെ കൺവീനറായും ആഷിഖ് ഇസ്‌ഹാഖ് ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി ഖത്തർ, സിറാജ് രിഫാഹി, അർഷാദ് എം.എച്ച്., അൻസാരി മാട്ടുമ്മൽ എന്നിവർ വൈസ് ചെയർമാൻമാരാണ്. മഷ്ഹൂദ് കുളത്തിങ്കാൽ, ഷാഹുൽ ഹമീദ്, അനസ് കൊളവയൽ, സത്താർ കൊളവയൽ എന്നിവരെ ജോയിന്റ് കൺവീനർമാരായി തെരഞ്ഞെടുത്തു.
മീലാദ് പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കമ്മിറ്റി ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ