‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍

‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍

കോട്ടയം: ബേക്കറിയില്‍ മോശം ഭക്ഷണമെന്ന് വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ചെയ്ത ചതി എന്ന പേരില്‍ വീഡിയോ പുറത്ത്. കോട്ടയത്തെ ബേക്കറിയില്‍ മോശം ഭക്ഷണമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച തട്ടിപ്പ് സിസിടിവി ക്യാമറയില്‍ കുടുങ്ങി എന്ന പേരിലാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.


‘ഐ ലവ് മൈ കോട്ടയം’ എന്ന ഫേസ്ബുക്ക് പേജിലാണ് നഗരത്തിലെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒരു വനിതാ ഉദ്യോഗസ്ഥയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് വീഡിയോയില്‍ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥന്‍ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നും ഇവ നിലത്തേയ്ക്കു വലിച്ചിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് അവിടെയെത്തുന്ന ഉദ്യോഗസ്ഥയോട് ഇക്കാര്യം എഴുതിയെടുക്കാന്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം. ബേക്കറി ജീവനക്കാര്‍ ആരും തന്നെ ഈ സമയത്ത് റൂമില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉദ്യോഗസ്ഥന്റെ നടപടി ബേക്കറിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിയുകയായിരുന്നു. ക്യാമറ ഇല്ലാത്തത് ശ്രദ്ധിക്കാതെയാണ് ഉദ്യോഗസ്ഥന്‍ കേക്കുകള്‍ വലിച്ച് താഴെയിടുന്നത്.

‘പ്രിയ സുഹുത്തുക്കളേ കോട്ടയത്ത് വളരെ വൃത്തിയായ് നടക്കുന്ന നമ്മുടെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ മുനിസിപ്പല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്റിലെ ഒരു സ്റ്റാഫ്കാണിച്ച ചതി. എല്ലാവരും ഷെയര്‍ ചെയ്യുക. ഫുള്‍മര ആയ ഐ സിംഗ് റൂമില്‍ റാക്കില്‍ വച്ചിരുന്ന കേക്ക് വലിച്ച് താഴെ ഇടുന്നു. എന്നിട്ട് അത് വച്ച് സ്ഥാപനത്തെ നശിപ്പിക്കുന്ന രീതിയില്‍ സമൂഹത്തില്‍ അവതരിപ്പിക്കുന്നു പ്രതികരിക്കുക, അദ്ദേഹത്തിന് നഷ്ടപ്പെട്ട മാനം ആര് തിരിച്ചു കൊടുക്കും’ എന്ന് പറഞ്ഞ് കൊണ്ടാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Post a Comment

0 Comments