യെച്ചൂരിക്കതിരെ അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി

യെച്ചൂരിക്കതിരെ അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കതിരെ അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റസിഡന്റ് കമ്മിഷണറും കേരള ഇന്റലിജന്‍സും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്ര നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം അഞ്ചിനായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്.സി.പി.എം നേതാക്കള്‍ക്കെതിരെയും എ.കെ.ജി ഭവനും ഭീഷണിയുണ്ടെന്നായിരുന്നു വിവരം ഇക്കാര്യം അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ അത് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ എതിര്‍ക്കുന്നവരെ അക്രമിക്കുക എന്നത് ഭീഷണിയുടെ ഭാഗമാണ്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments