ബംഗലുരു: പമ്പിലേക്ക് ഓടുന്ന ഇന്ധനം കൂടി ലാഭിച്ച് നമ്മുടെ വീട്ടില്‍ വന്ന പമ്പ് ജീവനക്കാര്‍ വാഹനത്തിന് ഇന്ധനം അടിച്ചു നല്‍കിയാലോ? എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? എന്നാല്‍ ഇത് തീരെ നടക്കാത്ത കാര്യമാണെന്ന് വിലയിരുത്താന്‍ വരട്ടെ നാളെ ചിലപ്പോള്‍ കേരളത്തിലെ നമ്മുടെ കാര്‍പോര്‍ച്ചിലും വന്ന് കാറിന് ഇന്ധനം അടിക്കന്ന ഡീസല്‍/പെട്രോള്‍ ബോയികള്‍ എത്തിയേക്കാം. കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് ഉറപ്പിച്ച ഇത്തരം ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ബംഗലുരുവില്‍ ആരംഭിച്ചു കഴിഞ്ഞു.
പാലും പത്രവും പോലെ തന്നെ ആവശ്യക്കാരെ തേടി വീട്ടുവാതിലില്‍ തന്നെ ഇന്ധനവും കൊണ്ടുവരുന്ന 'ഡീസല്‍വാലാ' പരിപാടി രാജ്യത്ത് ആദ്യമായി ബംഗലുരുവില്‍ തുടങ്ങി. നേരത്തേ പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ച സ്വപ്ന പദ്ധതിയാണ് നടപ്പിലായത്. ജൂണ്‍ 15 മുതല്‍ 950 ലിറ്റര്‍ ശേഷിയുള്ള ഡെലിവറി വാഹനവുമായി മൈ പെട്രോള്‍പമ്പ് എന്ന പേരിലുള്ള പുതിയ സ്റ്റാര്‍ട്ട് അപ്പ് യാത്ര തുടങ്ങി. ദിനംപ്രതി മാറുന്ന വില നിലവാരത്തില്‍ ഡീസലും വിതരണം ചെയ്തു തുടങ്ങി. ഇത് ഇപ്പോള്‍ തന്നെ 5,000 ലിറ്ററിലധികം വിതരണം ചെയ്തു കഴിഞ്ഞു.
ഓരോ നൂറ് ലിറ്ററിനും മുകളില്‍ അടിക്കുന്ന ഇന്ധനത്തിന് ഓരോ ലിറ്ററിന്റെയും അന്നന്നത്തെ വിലയ്‌ക്കൊപ്പം ഡെലിവറി ചാര്‍ജ്ജായി 99 രൂപ കൂടി നല്‍കേണ്ടി വരുമെന്ന് മാത്രം. ഇതിനകം 16 സ്‌കൂളുകളുടെ 250-300 ബസുകള്‍ ഉള്‍പ്പെടെ 20 ലധികം കസ്റ്റമേഴ്‌സിനെ ഇതുവരെ കിട്ടിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫ്രീ ആപ്പായും ഫോണ്‍കോള്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമെല്ലാം ഓര്‍ഡര്‍ ചെയ്യാം.
മൈപെട്രോള്‍പമ്പ് സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകന്‍ ഐഐടി ധന്‍ബാദിന്റെ ഉല്‍പ്പന്നമായ ആശിഷ്‌കുമാര്‍ ഗുപ്തയാണ്. ഇതിനായി വര്‍ഷം 1,60,000 രൂപ മാസശമ്പളം കിട്ടുന്ന ഷെല്‍ ഗ്‌ളോബല്‍ സൊല്യൂഷന്റെ പണി പോലും ആശിഷ് കളഞ്ഞു. 2016 സെപ്തംബറില്‍ പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അനേകം ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരിപാടി തുടങ്ങിയത്. പെട്രോളിയവും സ്‌ഫോടക വസ്തുക്കളില്‍ നിന്നുള്ളതുമായ സുരക്ഷാ സംവിധാനത്തോടെ പ്രത്യേകമായി നിര്‍മ്മിച്ച വാഹനമാണ് ഡെലിവറിക്കായി ഉപയോഗിക്കുന്നത്. ഈ വ്യവസായം വളര്‍ത്താന്‍ പ്രാഥമിക ജോലികള്‍ക്ക് മാത്രം 20 കോടി മുതല്‍ 30 കോടി വരെ ആവശ്യമുണ്ട്.
കടപ്പാട്: െെടംസ് ഓഫ് ഇന്ത്യ
0 Comments