സൗദി കൊട്ടാരത്തിന് സമീപം വെടിവയ്പ്: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സൗദി കൊട്ടാരത്തിന് സമീപം വെടിവയ്പ്: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ജിദ്ദ: സൗദി കൊട്ടാരത്തിന് സമീപം വെടിവയ്പ്. അല്‍സലാം കൊട്ടാരത്തിനു സമീപം ഉണ്ടായ വെടിവയ്പില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരനെ വധിച്ചു.

അക്രമിയായ സൗദി സ്വദേശിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേയ്ക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമിയെ വെടിവെച്ചു വീഴ്ത്തിയത്. ഇരുപത്തിയെട്ടുകാരനായ മാന്‍സോര്‍ അല്‍ അമ്രി കാല്‍നിഷ്‌കോവ് റൈഫിളും, മൂന്നു മൊളോട്ടോവ് കോക്ക്‌ടെയിലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ശനിയാഴ്ച വൈകുന്നേരം 3.15 ഓടെയായിരുന്നു ആക്രമണം. ആക്രമണവുമായി ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ സൗദി രാജാവ് കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയിലെ അമേരിക്കന്‍ എംബസി തങ്ങളൂടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments