മോഡിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മോഡിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: മോഡിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് രമേശ് ചെന്നിത്തല നയിക്കുന്ന  പട യൊരുക്കം ജാഥയ്ക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ രണ്ടു പേരും ആഗ്രഹിക്കുന്നത് യു.ഡി.എഫ് തകരണം ബി.ജെ.പി നിലനില്‍ക്കണം. മോഹന്‍ ഭഗത് കളക്ടരുടെ ഉത്തരവ് ലംഘിച്ച് പതാക ഉയര്‍ത്തി ഇതുവ രെ കേസില്ല. ഇതില്‍ മനസിലാക്കാം ആരാണ് ബി.ജെ.പി യെ സഹായിക്കുന്നത് വ്യക്തമാണ്. ശശികല എന്ത് പറഞ്ഞാലും കേസില്ല. മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇതെന്ത് ന്യായം. എറണാകളുത്ത് പീസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാന്‍ സി.പി.എമിന് കഴിയില്ല. ഡല്‍ഹിയിലും ഭോപ്പാലിലും ആര്‍.എസ്.എസുകാര്‍ പ്രസംഗിക്കാന്‍ വിടില്ലായെന്ന് പറഞ്ഞിടത്ത് പോവാന്‍ പിണറായിക്ക് കഴിഞ്ഞില്ല. സിദ്ധരമയ്യ എന്ന ശക്തനായ മുഖ്യമന്ത്രിയുണ്ടായത് കൊണ്ട് മാത്രമാണ് മംഗലാപുരത്ത് പിണറായിക്ക് പ്രസംഗിക്കാന്‍ കഴിഞ്ഞത്. കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് യെച്ചൂരിയും വി.എസും പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് പിണറായി വിജയനാണ്. ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമെ സാധിക്കുകയുള്ളു. കേരളത്തിലെ സര്‍ക്കാറിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിമാര്‍ തമ്മില്‍ പരസ്പരം പോരടിക്കുകയാണ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന് ഒന്നും ചെയ്യാന്‍ കഴിയാത്തയവസ്ഥയാണുള്ളത്. റവന്യു സെക്രട്ടറി എ.ജിയും റവന്യു മന്ത്രി പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെങ്കില്‍ മന്ത്രിയായി ചന്ദ്രശേഖരന്‍ എന്തിന് അവിടെ ഇരിക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ നോക്കുന്ന മുഖ്യമന്ത്രിക്ക് തന്നെ പൂജ്യം മാര്‍ക്കെ കിട്ടു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൊതുമാരമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് 255 പാലങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോഴത്തെ മന്ത്രി സുധാകരന് ഒന്ന് മണ്ണിടാന്‍ കഴിയുന്നുണ്ടോ, അതിനെ തോമസ് ചാണ്ടി യെ വിളിച്ചാല്‍ അയാള്‍ കായലടക്കം നികത്തി നല്‍കുമെന്നും ചെന്നിത്തല കൂട്ടി ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ എം.പി ജാഫര്‍ സ്വാഗതം പറഞ്ഞു.ചെയര്‍മാന്‍ എ.വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥ സ്ഥിരാംഗങ്ങളായ വി.ഡി സതീഷന്‍, ബെന്നി ബെഹനാന്‍,  വി.കെ ഇബ്രാഹിം കുഞ്ഞി, കെ.പി മോഹനന്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍, ഷാനി മോള്‍ ഉസ്മാന്‍, സി.പി ജോണ്‍, വി രാം മോഹന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജന.സെക്രട്ടറി എം.സി ഖമറുദ്ധീന്‍, എം.എല്‍.എമാരായ അഡ്വ. എന്‍.ഷംസുദ്ധീന്‍, ശബരിനാഥ്, എന്‍.എ നെല്ലിക്കുന്ന്,  പി.ബി അബ്ദുറസാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, സംസ്ഥാന സെക്രട്ടറി കെ.എം ഹംസ,  മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെ ട്രോ മുഹമ്മദ് ഹാജി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, കെ.ഇ.എ ബക്കര്‍, മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ഏ ഗോവിന്ദന്‍ നായര്‍, അഡ്വ.എം.സി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment

0 Comments