കോട്ടയം : നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോട്ടയം സ്വദേശി കെവിനെയാണ് വധുവിന്റെ നാടായ കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നീനു ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കേണ്ടതുണ്ടെന്ന് പറഞ്ഞ് നടപടിയെടുക്കാന്‍ വൈകി എന്നതിനെ തുടര്‍ന്ന് പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

0 Comments