കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി എം.എ യൂസഫലി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മംഗല്യ നിധിയിലേക്ക് നല്‍കിയുരുന്ന പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഈ വര്‍ഷം പതിമൂന്ന് ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളുടെ നിര്‍ ദ്ദേശ പ്രകാരമായിരുന്നു അത്. ഈ വര്‍ഷം റമസാന്‍ പ്രഭാഷണത്തിനായി അബുദാബി നാഷണല്‍ തിയേറ്ററില്‍ എത്തിയ ജിഫ്രി തങ്ങള്‍ പ്രഭാഷണ വേദിയില്‍ വെച്ചാണ് യൂസഫലിയോട് നല്‍കുന്ന സംഭാവന കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ടത്. തങ്ങള്‍ പറഞ്ഞത് യൂസഫലി ശിരസാവഹിച്ചു. പതിമൂന്ന് ലക്ഷത്തിന്റെ ചെക്ക് സംയുക്ത ജമാഅത്ത് മംഗല്യ നിധി ഗള്‍ഫ് കോഡിനേറ്ററായ സി.കെ റഹ്മത്തുള്ളയെ യൂസഫലി ഏല്‍പിച്ചു.
0 Comments