കാഞ്ഞങ്ങാട്ടെ സിനിമ തിയ്യേറ്ററില്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമം, പോക്സോ ചുമത്തിയ യുവാവ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്ടെ സിനിമ തിയ്യേറ്ററില്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമം, പോക്സോ ചുമത്തിയ യുവാവ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സിനിമ തിയേറ്ററില്‍ നിന്നും പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു.
മാതാപിതാകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടെ മള്‍ട്ടി പ്ലസ് തിയേറ്ററില്‍ സിനിമ കാണാനെത്തിയ പെണ്‍കുട്ടി ഇന്റര്‍വെല്‍ സമയത്ത് ശുചിമുറിയിലേക്ക് പോകുമ്പോഴാണ് യുവാവ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ ഇയാല്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി പുറത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 60 എന്‍ 1682 നമ്പര്‍ ചുവന്ന കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലിസ് തിയേറ്ററിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ആളിനെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

Post a Comment

0 Comments